നവയുഗം വായനവേദി ‘അക്ഷരസദസ്സി’ന് ദമ്മാമിൽ തുടക്കം
text_fieldsനവയുഗം വായനവേദി ‘അക്ഷരസദസ്സ്’ ഉണ്ണിപൂച്ചടിയൽ
ഉത്ഘാടനം ചെയ്യുന്നു
ദമ്മാം: സാഹിത്യസ്നേഹികൾക്ക് വായനയുടെ വൈവിധ്യമാർന്ന അനുഭവങ്ങൾ പങ്കുവെക്കാനായി നവയുഗം വായനവേദി സംഘടിപ്പിക്കുന്ന ‘അക്ഷരസദസ്സ്’ എന്ന പ്രതിമാസ സംവാദ പരിപാടിക്ക് ദമ്മാമിൽ തുടക്കമായി. നവയുഗം ഓഫിസ് ഹാളിൽ നടന്ന ചടങ്ങ് സംഘടനയുടെ മുതിർന്ന നേതാവ് ഉണ്ണി പൂച്ചടിയൽ ഉദ്ഘാടനം ചെയ്തു. വായനവേദി പ്രസിഡൻറ് ശ്രീകുമാർ വെള്ളല്ലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് ആദ്യ അക്ഷരസദസ്സിൽ അവതരിപ്പിക്കപ്പെട്ടത്. എം.ടി. വാസുദേവൻ നായരുടെ ‘നിെൻറ ഓർമ്മയ്ക്ക്’ പ്രിജി കൊല്ലവും, ‘രണ്ടാമൂഴം’ ഫൈസലും, നിത്യചൈതന്യയതിയുടെ ‘സ്നേഹസ്പർശം’ സജീഷ് പട്ടാഴിയും വിശകലനം ചെയ്ത് അവതരിപ്പിച്ചു.
കൂടാതെ ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ സുധീഷും, അഖിൽ പി. ധർമജെൻറ ‘റാം കെയറോഫ് ആനന്ദി’ ബിനു കുഞ്ഞുവും, വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ബെൻസി മോഹനും സദസ്സിൽ അവതരിപ്പിച്ചു. പ്രണയം, വിരഹം, ഭയം, ബൗദ്ധികം തുടങ്ങിയ വിവിധ വികാര മണ്ഡലങ്ങളെ തൊട്ടുണർത്തുന്ന ഈ പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അക്ഷരസദസ്സിന് പുതിയൊരു സംവാദതലം തന്നെ സമ്മാനിച്ചു.
പങ്കെടുക്കാനെത്തിയവരെല്ലാം ആദ്യാവസാനം വരെ ചർച്ചകളിൽ സജീവമായി ഇടപെട്ടത് പരിപാടിയെ ഏറെ ആവേശഭരിതമാക്കി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹുസൈൻ നിലമേൽ ചെറുവിവരണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഹുസൈൻ, ലാലു ദിവാകരൻ, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവർ ആശംസകൾ നേർന്നു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതവും, ലൈബ്രറേറിയൻ ഷജീർ നന്ദിയും പറഞ്ഞു. പ്രതിമാസ പരിപാടിയായ അക്ഷരസദസ്സിെൻറ അടുത്ത പരിപാടി ആഗസ്റ്റ് 20-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

