സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതി ലഭ്യമാക്കണം –ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
text_fieldsജിദ്ദ: ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതിയും വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആവശ്യപ്പെട്ടു.
15 വർഷമായി പ്രമേഹരോഗിയായ അദ്ദേഹത്തിന് വീഴ്ചയിൽ താടിയെല്ല് പൊട്ടിയതും നിലവിൽ കോവിഡും സ്ഥിരീകരിച്ച സ്ഥിതിക്ക് ഉടൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ആരോഗ്യം മോശമായ അവസ്ഥയിലും പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാതെ അദ്ദേഹത്തെ കട്ടിലിൽ ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മാനുഷിക പരിഗണന വെച്ച് അത്തരം നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിലപാടുകളിൽനിന്ന് ഭരണകർത്താക്കൾ പിന്മാറണമെന്നും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

