Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
cancel

ബുറൈദ: മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിൾ മാർക്കറ്റ് യൂനിറ്റ് മുൻ സെക്രട്ടറിയും തിരുവനന്തപുരം പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ്​ മരിച്ചത്​.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് വെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം മഖ്​ബറയിൽ ഖബറടക്കി.

ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്​ദുൽ സത്താറാണ്​ പിതാവ്​. മാതാവ്: താഹിറാ ബീവി, ഭാര്യ: ഷഹന, മക്കൾ: മുഹമ്മദ്‌ ഹാസിൽ (6), മുഹമ്മദ്‌ ഹാഷിർ (3).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Native Thiruvananthapuram passed away in Riyadh
Next Story