ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsമുഹമ്മദ് റാസ ഇബ്രാഹിം
ദമ്മാം: ഹഫർ അൽ ബാത്വിനിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. മുഹമ്മദ് റാസ ഇബ്രാഹിമിെൻറ (35) മൃതദേഹമാണ് ഖബറടക്കിയത്. ഈ മാസം ഒന്നിന് രാത്രി ജോലിക്കു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഹഫർ അൽ ബത്വിൻ നൂർഖാൻ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെവെച്ചായിരുന്നു മരണം. മൃതദേഹം ഹഫറിൽ സംസ്കരിക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽബാത്വിൻ എരിയ പ്രഡിഡൻറ് വിബിൻ മറ്റത്ത് പൂർത്തീകരിച്ചു. മൃതദേഹം ഒ.ഐ.സി.സി പ്രവർത്തകരോടൊപ്പം സഹോദരൻ മുഹമ്മദ് ജെയ്സ് ഇബ്രാഹിം ഏറ്റുവാങ്ങി, ഹഫറൽ അൽ ബാത്വിനിൽ ഖബറടക്കി. ഭാര്യ: ആദഫ ഖാതൂൺ, മക്കൾ: മതീഹ ഖാതൂൺ, ഹാലിമ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

