Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
മോഹൻദാസ്
റിയാദ്: അസുഖത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 230 കിലോമീറ്ററകലെ ദവാദ്മിയിൽ നിന്ന് റിയാദിലെ ആശുപത്രിയിൽ എത്തിച്ച പത്തനംതിട്ട കുളനട സ്വദേശി മോഹൻദാസ് (61) ആണ് മരിച്ചത്.
നാല് വർഷമായി ദാവാദ്മിയിലുള്ള മോഹൻദാസ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: നാണു കൃഷ്ണൻ. മാതാവ്: കമലാക്ഷി. ഭാര്യ: അഞ്ജന. മക്കൾ: ഗ്രീഷ്മ, ഹാര. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദാവാദ്മി, കരീം എന്നിവർക്കൊപ്പം കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

