Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനെടുമങ്ങാട് സ്വദേശി...

നെടുമങ്ങാട് സ്വദേശി ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

text_fields
bookmark_border
നെടുമങ്ങാട് സ്വദേശി ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
cancel
camera_alt

സലീം

ബുറൈദ: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ നൂഹ് കണ്ണ് മകൻ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്. സാധാരണ പോലെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിട്ട്. ആയിശാ ബീവി മാതാവാണ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nedumangadburaidah deathBuraidah
News Summary - native of Nedumangad was found dead at his residence in Buraidah
Next Story