Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം വടക്കാങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി. അറക്കൽകുണ്ട് അറക്കൽ ശരീഫ് (35) ആണ് മരിച്ചത്. നിരന്തര തലവേദന മൂലം വിദഗ്ധ പരിശോധന നടത്തിയപ്പോൾ തലക്കകത്ത് മുഴ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചികിത്സക്കിടയിൽ രോഗം ഗുരുതരമാവുകയും ജിദ്ദ നാഷനൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരിക്കുകയായിരുന്നു. പതിമൂന്ന് വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്നു. ഒരു വർഷം മുമ്പാണ് അവധിക്കായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ വീട് പണി പൂർത്തിയാകാനിരിക്കെയാണ് ആക്മിസ്മിക മരണം. പിതാവ്: അറക്കൽ മൊയ്തു,

മാതാവ്: വടക്കേതിൽ ജമീല മക്കരപ്പറമ്പ്, ഭാര്യ: സുനീറ തൊടുമണ്ണിൽ ചെട്ട്യാരങ്ങാടി, സഹോദരങ്ങൾ: നാസർ (ഖുൻഫുദ) ബുഷ്റ വലമ്പൂർ, സുഹ്റ നെമ്മിനി, നസീറ കുന്നക്കാവ്, നുസ്റത്ത് ഹാജിയാർ പള്ളി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Malappuram died in Jeddah
Next Story