Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാെൻറ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്.
പിതാവ്: പരേതനായ ഹംസ. മാതാവ്: പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ: സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. ജിദ്ദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്ട്രിയൽ സ്റ്റീൽ കമ്പനിയിൽ 28 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. കമ്പനിയിൽ പ്രീ പ്രൊഡക്ഷൻ മാനേജരായി ജോലിയിലിരിക്കെയാണ് അന്ത്യം.
Next Story

