Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയില്‍ നിര്യാതനായി

text_fields
bookmark_border
കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയില്‍ നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) സൗദിയിലെ ജിസാനിന് അടുത്ത് സാംതയില്‍ നിര്യാതനായി. സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തില്‍ സംഭവിച്ച സൈലൻറ്​ അറ്റാക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Kondotty died in Saudi Arabia
Next Story