Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ഷാക്കിർ (45)
അബഹ: ഹൃദയാഘാതത്തെ തുടർന്ന് അബഹയിൽ മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സാഗർ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ ഷാക്കിറാണ് (45) മരിച്ചത്. അബഹയിൽ ബഖാല ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ സഹപ്രവർത്തകർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുമ്പ് 15 വർഷം റിയാദിൽ ജോലി ചെയ്തശേഷം ദീർഘകാലം നാട്ടിൽ ആയിരുന്ന ഷാക്കിർ ആറുമാസം മുമ്പാണ് പുതിയ വിസയിൽ അബഹയിൽ എത്തിയത്. മാതാവ്: സുബൈദ ബീവി, ഭാര്യ: സജിത, മക്കൾ: നൈശാന, നൈമ, മുഹമ്മദ് സാഗർ. മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബഹയിൽ ഖബറടക്കും. നാട്ടിലും സൗദിയിലുമുള്ള കെ.എം.സി.സി, ഒ.ഐ.സിസി പ്രവർത്തകർ നടപടികൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുണ്ട്.
Next Story

