Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കാസർകോട്​ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

മണികണ്​ഠൻ

റിയാദ്: മലയാളി യുവാവ്​ റിയാദിൽ വാഹനാകപടത്തിൽ മരിച്ചു കാസർകോട്​ കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) കാർ മറിഞ്ഞാണ്​ മരിച്ചത്​. ജോലിയുമായി ബന്ധപ്പെട്ട് 70 കിലോമീറ്ററകലെ മുസാഹ്​മിയയില്‍നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദി ലബൻ എന്ന സ്ഥലത്ത്​ വെച്ചാണ്​ അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ എട്ടുവര്‍ഷമായി റിയാദ്​ ബദീഅയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യുന്ന മണികണ്ഠന്‍ മുസാഹ്​മിയയിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസർകോട്​ കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവരാണ്​ സഹോദരങ്ങള്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhKasaragod Newscar accident
News Summary - native of Kasaragod died in a car accident in Riyadh
Next Story