റിയാദിൽ കന്യാകുമാരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsറിയാദ്: കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.
തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട് വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട് കിട്ടാതാവുകയായിരുന്നു. തുടർന്ന് സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

