Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം കല്ലറ സ്വദേശി അൽഅഹ്സയിൽ നിര്യാതനായി
text_fieldsbookmark_border
ഷറഫുദ്ദീൻ
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ (56) ആണ് മരിച്ചത്. 17 വർഷമായി അൽഅഹ്സയിലെ ബഖാലയിൽ ജീവനക്കാരനാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കല്ലറ നിവാസികളായ പ്രവാസികളുടെ വാട്സ്ആപ് കൂട്ടായമയായ ജി.സി.സി സൗഹൃദ വേദിയുടെ സ്ഥാപക നേതാവുമാണ്.
പിതാവ്: അബ്ദുല്ല. മാതാവ്: സൽമ ബീവി. ഭാര്യ: സുലേഖ ബീവി. മക്കൾ: മുനീർ, മുഹമ്മദ്, അസ്‌ലം. മൃതദേഹം അൽഅഹ്സയിൽ ഖബറടക്കാനുള്ള നടപടികൾക്ക് നാസർ കല്ലറ, ഷാഫി കല്ലറ, അൻഷാദ് തുടങ്ങിയവർ രംഗത്തുണ്ട്. ഷറഫുദ്ദീന്റെ നിര്യാണത്തിൽ ജി.സി.സി സൗഹൃദ വേദി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

