പക്ഷാഘാതം; എറണാകുളം സ്വദേശി സൗദിയിൽ മരിച്ചു
text_fieldsപി. പ്രശാന്ത്
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട് പറമ്പ് ഹൗസ്, കറുകയിൽ വീട്ടിൽ പി. പ്രശാന്ത് (43) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.
റിയാദിൽനിന്ന് 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് പക്ഷാഘാതമുണ്ടായത്. ഉടൻ ദവാസിർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ഞായറാഴ്ച എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10ഓടെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്.
ഏഴ് വർഷമായി വാദി ദവാസിറിൽ ജോലി ചെയ്യുന്ന പ്രശാന്ത് ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി മടങ്ങിവന്നത്. പിതാവ്: ആഞ്ഞിലിയേട്ട് പറമ്പ് വെളുത്ത പ്രകാശൻ. മാതാവ്: ജഗത. ഭാര്യ: സിമി. മക്കൾ: സിദ്ധാർഥ്, കാർത്തിക്, പ്രതീക്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികളും മറ്റ് പ്രവർത്തനങ്ങളും വാദി ദവാസിർ കെ.എം.സി.സി ഭാരവാഹികളായ നിയാസ് കൊട്ടപ്പുറം, സലീം പോരൂർക്കര, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ, ശംസുദ്ദീൻ എന്നിവരുടെ ശ്രമഫലമായി പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

