Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; എറണാകുളം സ്വദേശി ജിസാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; എറണാകുളം സ്വദേശി ജിസാനിൽ മരിച്ചു
cancel

ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് ആരോഗ്യ പ്രവർത്തകനായ എറണാകുളം സ്വദേശി ജിസാനിൽ മരിച്ചു. പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ബയോ മെഡിക്കൽ എഞ്ചിനീയർ ആയ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം വസിക്കുന്ന വിനോദ്‌കുമാർ പിള്ളയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. കഴിഞ്ഞ 25 വർഷത്തിലധികമായി ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ ബാലൻ പിള്ള, ഭാര്യ: ശാലിനി, മക്കൾ: വൈശാഖ് (മുംബയിൽ സൗണ്ട് എഞ്ചിനീയർ), വിനയ (നിയമ വിദ്യാർത്ഥിനി). മരണാനന്തര നടപടികൾക്ക് സഹപ്രവർത്തകനായിരുന്ന റിനു വർഗീസ്, ജല ജനറൽ സെക്രട്ടറി ദേവൻ എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Ernakulam died in Jizan due to Heart attack
Next Story