Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് മുറിച്ചു കടക്കവേ ബസ് ഇടിച്ച് ബിഹാർ സ്വദേശി മരിച്ചു
text_fieldsbookmark_border
ജുബൈൽ: റോഡ് മുറിച്ചുകടക്കുേമ്പാൾ ബസ് ഇടിച്ച് ഇന്ത്യാക്കാരൻ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശി അബ്ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് മരിച്ചത്. ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.
പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹീം തൽക്ഷണം മരിച്ചു. ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

