Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മഴക്ക്​ വേണ്ടി രാജ്യവ്യാപക പ്രാർഥന

text_fields
bookmark_border
മക്കയിൽ ഹറം ഇമാം നേതൃത്വം നൽകി
സൗദിയിൽ മഴക്ക്​ വേണ്ടി രാജ്യവ്യാപക പ്രാർഥന
cancel
Listen to this Article

മക്ക: ലോക മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുൽ ഹറാമിൽ മഴയ്ക്കായി പ്രത്യേക പ്രാർഥന നടത്തി ഇമാം ശൈഖ് ഡോ. അബ്​ദുല്ല അൽ ജുഹാനി. നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ മഴ നൽകി അനുഗ്രഹിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ചു. ‘അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ വർഷിക്കേണമേ... ദോഷകരമല്ലാത്തതും, ഗുണകരവും ആസ്വാദ്യകരവുമായ മഴ നൽകി ഞങ്ങളെ നീ നനയ്ക്കേണമേ’ എന്ന് അദ്ദേഹം പ്രാർത്ഥനയിൽ ഉണർത്തി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രാർഥന നടത്താൻ സൽമാൻ രാജാവ്​ ആഹ്വാനം ചെയ്​തിരുന്നു. അതി​െൻറ ഭാഗമായാണ്​ മക്കയിലും പ്രാർഥന നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nationwide prayer for rain in Saudi Arabia
Next Story