Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ഷ്​​ട്ര...

രാ​ഷ്​​ട്ര മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്ക​ണം: ജി​ദ്ദ കെ.​എം.​സി.​സി

text_fields
bookmark_border
രാ​ഷ്​​ട്ര മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്ക​ണം: ജി​ദ്ദ കെ.​എം.​സി.​സി
cancel

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ രാ​ഷ്​​ട്ര​ശി​ല്പി​ക​ൾ വി​ഭാ​വ​നം ചെ​യ്ത​തും ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തു​മാ​യ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ത്ഥി സ​മ​ര​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കു​ന്ന​തും സ​മ​ര​പോ​രാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ന്ന​തും ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​തും മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ൻ്റെ സ​ൽ​പേ​രി​ന് ക​ള​ങ്കം ചാ​ർ​ത്തു​ന്ന ന​ട​പ​ടി​യാ​ണ്.

രാ​ജ്യ​ത്തി​ൻ്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി രാ​ഷ്​​ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​ജി​ക്കൊ​പ്പം പോ​രാ​ടി​യ ധീ​ര​ദേ​ശാ​ഭി​മാ​നി മൗ​ലാ​ന മു​ഹ​മ്മ​ദ​ലി​യു​ടെ മ​ഹ​ത്താ​യ നാ​മ​ത്തി​ലു​ള്ള സ​ർ​വ്വ​ക​ലാ​ശാ​ല പോ​ലും പൊ​ളി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് രാ​ജ്യ​സ്‌​നേ​ഹി​ക​ളി​ൽ അ​ങ്ങേ​യ​റ്റ​ത്തെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ വ​ള​ർ​ച്ച​യും മു​ന്നേ​റ്റ​വും ന​ട​ത്തി​യ രാ​ജ്യ​ത്ത്, ഇ​ന്ന് ഭാ​വി ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത പോ​ലും ന​ഷ്‌​ട​പ്പെ​ടു​ത്തു​ന്ന​ത് ഭാ​വി​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ എ.​കെ. ബാ​വ, ല​ത്തീ​ഫ് മു​സ്ല്യാ​ര​ങ്ങാ​ടി, ഹ​സ്സ​ൻ ബ​ത്തേ​രി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ല​ത്തീ​ഫ് ക​ള​രാ​ന്ത​രി, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ, സു​ബൈ​ർ വ​ട്ടോ​ളി, ഹു​സൈ​ൻ ക​രി​ങ്ക​റ, സി​റാ​ജ് ക​ണ്ണ​വം, ഷ​ക്കീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionjeddah kmccKMCC Central Committee
News Summary - National values ​​and secularism must be protected
Next Story