Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയ കുത്തിവെപ്പ്​...

ദേശീയ കുത്തിവെപ്പ്​ കാമ്പയിൻ: അടുത്ത കേന്ദ്രം അൽഅഹ്​സയിൽ

text_fields
bookmark_border
ദേശീയ കുത്തിവെപ്പ്​ കാമ്പയിൻ: അടുത്ത കേന്ദ്രം അൽഅഹ്​സയിൽ
cancel

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ൽ ദി​നം​പ്ര​തി 1,500 പേ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്നു​​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​​പ്പെ​ടു​ത്തി. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്​​ച ആ​രം​ഭി​ച്ച ദേ​ശീ​യ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​നി​ൽ​ ഇ​തു​വ​രെ എ​ട്ടു​ ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. 65​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സൗ​ദി പൗ​ര​ന്മാ​ർ​ക്കും സൗ​ദി​യി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കും അ​ണു​ബാ​ധ​ക്ക്​ ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ദ​ഹ്​​റാ​നി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യ 80 ക്ലി​നി​ക്കു​ക​ളി​ൽ 48 ആ​രോ​ഗ്യ പ​രി​ശീ​ല​ക​ർ ദി​ന​വും ഒ​മ്പ​ത്​ മ​ണി​ക്കൂ​ർ വീ​തം ജോ​ലി​ചെ​യ്​​താ​ണ്​ കു​ത്തി​വെ​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ആ​രോ​ഗ്യ കാ​ര്യ ഡ​യ​റ​ക്​​ട​ർ ഇ​ബ്രാ​ഹിം അ​ൽ ഉ​റൈ​ഫി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം 42,000 ഡോ​സ്​ ​വാ​ക്​​സി​നാ​ണ്​ സെൻറ​റി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ൽ ഡോ​സു​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ ദ​ഹ്​​റാ​നി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്രം ദി​ന​വും രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ​ൈവ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ പാ​ക​ത്തി​ലാ​ണ്​ ഇ​വി​ടു​ത്തെ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത്​ മൊ​ത്ത​ത്തി​ൽ പ്ര​വാ​സി​ക​ൾ ഉ​ൾ​െ​പ്പ​ടെ പ്ര​തി​ദി​നം 10,000 മു​ത​ൽ 12,000 വ​രെ ആ​ളു​ക​ൾ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു​ണ്ട്.

ഈ ​മാ​സം ആ​ദ്യം​ത​ന്നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്​​സ​യി​ൽ അ​ടു​ത്ത വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം തു​റ​ക്കും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മൂ​ന്നാ​മ​ത്തെ കേ​ന്ദ്ര​ത്തി​നും തു​ട​ക്ക​മാ​കും.

ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, അ​ടു​ത്ത ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ൽ ഗ​ർ​ഭ​ധാ​ര​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ, ക​ഠി​ന​മാ​യ അ​ല​ർ​ജി​യു​ള്ള​വ​ർ, ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വൈ​റ​സ്​ ബാ​ധി​ച്ച​വ​ർ എ​ന്നി​വ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​മി​ത ശ​രീ​ര​ഭാ​ര സൂ​ചി​ക 40 ക​വി​യു​ന്ന​വ​ർ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള​വ​ർ, അ​തി​നാ​യി മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ, ആ​സ്​​ത്​​മ, ഹൃ​ദ​യ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ ഹൃ​ദ​യാ​ഘാ​ത ച​രി​ത്രം പി​ന്തു​ട​രു​ന്ന​യാ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​ർ ക​ഴി​വ​തും വേ​ഗം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള അ​തി​ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story