Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

text_fields
bookmark_border
  • 15 വയസ്​ മുതലുള്ളവരെ സർവേയിലുൾപ്പെടുത്തും​
  • വിവരശേഖരണം വ്യക്തിഗത അഭിമുഖങ്ങളിലൂടെ
National Health Survey
cancel

റിയാദ്​: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്സ് ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു. 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്​​. നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ്​ വിവരശേഖരണം നടത്തുക. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി, രോഗാവസ്ഥ, വൈദ്യപരിചരണത്തി​െൻറ ആവശ്യം, ആരോഗ്യ പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്​ ഈ അഭിമുഖത്തിലുണ്ടാവുക. പൊതുജനങ്ങളുടെ ആരോഗ്യ നിലയും ആളുകളുടെ ആവശ്യങ്ങളും വിലയിരുത്തുക, വ്യക്തിഗത ഘടകങ്ങൾ, പെരുമാറ്റം, ആരോഗ്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യത്തി​െൻറ നിർണായക ഘടകങ്ങൾ പഠിക്കുക എന്നിവയാണ് സർവേയുടെ ലക്ഷ്യങ്ങളെന്ന്​ അതോറിറ്റി വിശദീകരിച്ചു.

അതോടൊപ്പം ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം, ലഭിക്കാനുള്ള സാധ്യത, താങ്ങാനാവുന്ന വില, അവയുമായി ബന്ധപ്പെട്ട അസമത്വങ്ങളും വെല്ലുവിളികളും തിരിച്ചറിയൽ എന്നിവയും ലക്ഷ്യമിടുന്നതായും അതോറിറ്റി പറഞ്ഞു. ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന്​ അതോറിറ്റി സൂചിപ്പിച്ചു. പുകയില ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ, പോഷകാഹാരം, ജോലിസ്ഥലത്തെ സുരക്ഷ, ജനസംഖ്യാ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ പോലെയുള്ള ജനങ്ങളുടെ ആരോഗ്യനില നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കലും ദേശീയ ആരോഗ്യ സർവേ ഉന്നം വെക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National health survey has started in Saudi Arabia
Next Story