Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയ ഫുട്​ബാൾ ടീമിനെ...

ദേശീയ ഫുട്​ബാൾ ടീമിനെ വഹിക്കുന്ന സൗദിയ വിമാനം പുറത്തിറക്കി

text_fields
bookmark_border
ദേശീയ ഫുട്​ബാൾ ടീമിനെ വഹിക്കുന്ന സൗദിയ വിമാനം പുറത്തിറക്കി
cancel

ജിദ്ദ: ലോകകപ്പ്​ ഫുട്​ബാൾ ടൂർണമ​​​​െൻറിനായി സൗദി ദേശീയ ടീമിനെ കൊണ്ടുപോകുന്ന വിമാനം പുറത്തിറക്കി. ദേശീയ എയർലൈൻ കമ്പനിയായ ‘സൗദിയ’യുടെ ഏറ്റവും പുതിയ നിരയിലുള്ള വിമാനമാണ്​ ഇതിനായി തയാറാക്കിയിരിക്കുന്നത്​. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ സൗദി ഫുട്​ബാൾ ഫെഡറേഷൻ ചെയർമാൻ ആദിൽ ബിൻ മുഹമ്മദ്​ ഇസ്സത്ത്​ പ​െങ്കടുക്കുകയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനിൽ നിന്ന്​ ലഭിക്കുന്ന സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്​തു. 

ഫെഡറേഷനും സൗദി എയർലൈൻസും സഹകരിച്ച്​ ഇൗ വർഷത്തെ ലോകകപ്പ്​ രാജ്യത്തിന്​ അവിസ്​മരണീയമാക്കുമെന്ന്​ അദ്ദേഹം പ്രത്യാശിച്ചു. 
ജനറൽ അതോറിറ്റി ​േഫാർ സ്​പോർട്​സ്​ ചെയർമാൻ തുർക്കി അൽശൈഖിനും അദ്ദേഹം നന്ദി പറഞ്ഞു. ജൂൺ 14 ന്​ സൗദി അറേബ്യയും റഷ്യയുമാണ്​ മോസ്​കോയിലെ ലുസ്​നികി സ്​റ്റേഡിയത്തിൽ ഉദ്​ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsnational football team
News Summary - national football team-saudi-gulf news
Next Story