ഇന്ത്യൻ എംബസിയിൽ ദേശീയ വിദ്യാഭ്യാസ ദിനാഘോഷം ഇന്ന്
text_fieldsറിയാദ്: ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിക്കും.
സൗദി അറേബ്യയിലുടനീളമുള്ള സർവകലാശാലകളിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി, അബുൽ കലാം ആസാദിെൻറ പൈതൃകത്തെ ആദരിക്കുന്നതിനും സൗദിയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി മാറും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോടെക്നോളജി, ഇൻഡസ്ട്രി-അക്കാദമിക സഹകരണം തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

