Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് സഫാ മക്ക പോളിക്ലിനിക്കിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

text_fields
bookmark_border
റിയാദ് സഫാ മക്ക പോളിക്ലിനിക്കിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു
cancel
camera_alt

റിയാദിലെ സഫാ മക്ക പോളിക്ലിനിക്കിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചപ്പോൾ

റിയാദ്: ഇന്ത്യൻ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്കിൽ പ്രത്യേക ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്​റ്റ്യൻ, സീനിയർ ചിൽഡ്രൻസ് സ്പെഷ്യലിസ്​റ്റ്​ ഡോ. ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ അനസി എന്നിവർ ചേർന്ന് ചടങ്ങിൽ കേക്ക് മുറിച്ചു.

തുടർന്ന് ഡോക്ടേഴ്സ് ദിനത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്തനായ ഭിഷഗ്വരനും പശ്ചിമ ബംഗാളി​െൻറ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി.സി. റോയിയുടെ ഓർമക്കായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തി​െൻറ ജനനവും മരണവും ഒരേ തീയതിയിലായിരുന്നു (ജൂലൈ 1) എന്നത് ഈ ദിവസത്തി​െൻറ സവിശേഷതയാണ്. 1991 മുതലാണ് ഇന്ത്യയിൽ ഔദ്യോഗികമായി ഈ ദിവസം ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഡോ. സെബാസ്​റ്റ്യൻ, ഡോ. മുഹമ്മദ് ലബ്ബ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. തമ്പാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. മുനീറ, ഡോ. അരീജ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഹസ്സൻ മുഹമ്മദ്, ഡോ. ഗോപേഷ് തുടങ്ങിയ ഡോക്ടർമാരും വിവിധ പാരാമെഡിക്കൽ ജീവനക്കാരും മറ്റ് സ്റ്റാഫുകളും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Doctors' Day celebrated at Riyadh Safa Makkah Polyclinic
Next Story