യാംബുവിലും ദേശീയ ദിനാഘോഷം കൊണ്ടാടി
text_fieldsസൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാംബുവിൽ പച്ചയിൽ കുളിച്ചുനിൽക്കുന്ന വഴിയോരക്കാഴ്ച
യാംബു: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി യാംബുവിൽ ഈ വർഷം പൊലിമ കുറഞ്ഞ ആഘോഷ പരിപാടികളാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലിമ കുറച്ചത്. യാംബു വാട്ടർ ഫ്രണ്ട് പാർക്കിലും മറ്റു പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും വലിയ ആൾക്കൂട്ടങ്ങളില്ലാത്ത ചെറിയ സാംസ്കാരിക ആഘോഷ പരിപാടികളാണ് അധികൃതർ കോവിഡ് കാലത്ത് സംഘടിപ്പിച്ചത്.
യാംബുവിലെ അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ യാത്രക്കാർക്കും മറ്റും മധുരപലഹാരങ്ങൾ, സൗദി പതാകകൾ, റോസാപ്പൂക്കൾ എന്നിവ വിതരണംചെയ്തു. വിമാനത്താവള ഡയറക്ടർ ജനറൽ സുലൈമാൻ അൽറവാഫ്, മറ്റു വകുപ്പ് മേധാവികൾ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
നഗരത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വഴിയോരങ്ങളും പരിസരവും പച്ചവിളക്കുകളും സൗദി ദേശീയ പതാകകളും ആശംസാ ബോർഡുകളുമായി അലങ്കരിച്ചതും ഏറെ ആകർഷകമായി.

