Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയദിനം ഇന്ന്​:...

ദേശീയദിനം ഇന്ന്​: നാടും നഗരവും ആഘോഷ നിറവിൽ

text_fields
bookmark_border
ദേശീയദിനം ഇന്ന്​: നാടും നഗരവും ആഘോഷ നിറവിൽ
cancel

ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന് കൊണ്ടാടും​. നാടും നഗരവും ആഘോഷ നിറവിലമർന്നുകഴിഞ്ഞു​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണ​ത്തോടെ​ 'സൗദി അറേബ്യ ഞങ്ങൾക്ക്​ വീട്​' എന്ന ശീർഷകത്തിൽ ആഘോഷിക്കുന്ന ഇൗ വർഷത്തെ ദേശീയദിനാഘോഷ ഒരുക്കങ്ങൾ ​പൊതുവിനോദ അതോറിറ്റി നേര​െത്ത പൂർത്തിയാക്കിയിട്ടുണ്ട്​. തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വർണത്തിലുള്ള വൈദ്യുതി വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ടുദിവസം മുമ്പ്​ പൂർത്തിയായി​. ദേശീയദിനമായ വ്യാഴാഴ്​ചയാണ്​ (സെപ്​റ്റംബർ 23) പ്രധാന ആഘോഷ പരിപാടി​. വൈകീട്ട്​ നാലിന്​ റിയാദ്​ നഗരത്തി​െൻറ​ വടക്ക് ഭാഗത്തുള്ള​ വ്യവസായ സമുച്ചയത്തിന്​ സമീപം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന എയർഷോ നടക്കും. സൗദി എയർഫോഴ്​സി​െൻറ വിവിധ തരത്തിലുള്ള വിമാനങ്ങൾ അണിനിരക്കും. സൗദി പതാക വഹിക്കുന്ന​ ഹെലികോപ്​ടറുകൾ കലാരൂപങ്ങൾ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന 13 നഗരങ്ങളിൽ രാത്രി ഒമ്പതിന്​​ വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ്​ ഫഹദ് കൾചറൽ തിയറ്ററിൽ പ്രമുഖ ഗായകർ പ​െങ്കടുക്കുന്ന കലാപരിപാടികൾ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും.

നാടകങ്ങൾ, പൈതൃക പരിപാടികൾ, ചിത്ര പ്രദർശനങ്ങൾ, പെയിൻറിങ്​ തുടങ്ങിയ വിവിധ കലാപരിപാടികൾ സൗദിയുടെ വിവിധ മേഖലകളിൽ അരങ്ങേറും. പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം റിയാദിൽ സംഘടിപ്പിക്കുന്ന പരേഡ്​ മൂന്ന്​ മണിക്കൂർ നീണ്ടുനിൽക്കും. പരേഡിൽ സ്​ത്രീകളും പ​െങ്കടുക്കും. ദേശീയദിനാഘോഷത്തോടനുബന്ധിച്ച സൈനിക പരേഡിൽ ആദ്യമായാണ്​ സ്​ത്രീകൾ അണിചേരുന്നത്​. ആഭ്യന്തര മന്ത്രാലയ വകുപ്പുകൾക്ക്​ കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദർശനം, റോയൽ ഗാർഡ് സേനയുടെ പരേഡ്​ എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാർ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദർശനം, കുതിര പ്രദർശനം, ബാൻഡ്​ ടീം എന്നിവ അന്നേ ദിവസം നാല്​ മുതൽ രാത്രി എട്ട്​ വരെ അരങ്ങേറും. രാജ്യത്തെ മറ്റ്​ മേഖലകളിലും വിപുലമായ പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​. ജിദ്ദയിൽ ദേശീയ ദിനാഘോഷം രണ്ട്​ ദിവസമായി നടക്കുമെന്ന്​ ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ്​ അണ്ടർ സെക്രട്ടറി എൻജി. സഇൗദ്​ ബിൻ അലി ഖർനി പറഞ്ഞു. കിങ്​ അബ്​ദുൽ അസീസ് സാംസ്കാരിക കേന്ദ്രത്തിൽ നാടൻ കലാപരിപാടികൾ, കുട്ടികളുടെ മത്സരങ്ങൾ തുടങ്ങിയവ നടക്കും.

അൽസാരിയ സ്ക്വയറിൽ ചുമർ പെയി​ൻറിങ്​​, പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലെ ഫയർ ബൗൾ സ്​റ്റേഡിയത്തിൽ കലാ-കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പ്രദർശന മത്സരം എന്നിവയും ഉണ്ടാകും. സൈക്കിൾ സവാരി, മരം നടൽ തുടങ്ങിയ പരിപാടികളും ഒരുക്കിയതായി അണ്ടർ സെക്രട്ടറി പറഞ്ഞു. കിഴക്കൻ മേഖലയിലും ദേശീയഗാന റാലികൾ, പഴയ കാർ ഷോകൾ, ദേശീയ ഡോക്യുമെൻററികളുടെ അവതരണം തുടങ്ങിയ പരിപാടികൾ നടക്കും. ചില മേഖലകളിൽ ഇന്ത്യക്കാരടക്കമുള്ള താമസക്കാരുടെ ചില കൂട്ടായ്​മകൾ ​രക്തദാനം പോലുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Day
News Summary - National Day Today: The country and the city are full of celebrations
Next Story