Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമണ്ണും വിണ്ണും...

മണ്ണും വിണ്ണും ഹരിതാഭമാക്കി ദേശീയ ദിനാഘോഷം

text_fields
bookmark_border
മണ്ണും വിണ്ണും ഹരിതാഭമാക്കി ദേശീയ ദിനാഘോഷം
cancel
camera_alt

91ാം ദേശീയദിനാഘോഷ പരിപാടിയിൽനിന്ന്​

ജിദ്ദ: വൈവിധ്യവും വർണാഭവുമായ പരിപാടികളോടെ സൗദി അറേബ്യ 91ാമത്​ ദേശീയദിനം ആഘോഷിച്ചു. ​രാജ്യം കൈവരിച്ച നേട്ടങ്ങളിലും വികസനങ്ങളിലും അഭിമാനം പൂണ്ടും പിന്നിട്ട പാതകളെയും ചരിത്രത്തെയും സ്​മരിച്ചും പ്രദർശിപ്പിച്ചും പ്രശോഭമായ ഭാവിയെ പ്രതീക്ഷിച്ചുമാണ്​ ആഘോഷം കൊണ്ടാടിയത്​.

ദേശീയദിനത്തോടനുബന്ധിച്ച്​ കൂടുതൽ പുരോഗതിയും വികസനവും ക്ഷേ​ൈമ​ശ്വര്യങ്ങളും നേർന്ന്​ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ആശംസ സന്ദേശങ്ങൾ അയച്ചു. സൗദി വിനോദ അതോറിറ്റിയും അതത്​ മേഖല ഗവർണറേറ്റുകളും മുനിസിപ്പാലിറ്റികളും വിവിധ ആഘോഷ പരിപാടികളാണ്​ സംഘടിപ്പിച്ചത്​. സെപ്​റ്റംബർ 20 ന്​ തുടങ്ങിയ ആഘോഷപരിപാടി രണ്ടു നാൾ കൂടി നീണ്ടുനിൽക്കും​.​ ദേശീയദിനത്തോടനുബന്ധിച്ച്​ സൗദി എയർലൈൻസ്​, സൗദി റെയിൽവേ, പ്രമുഖ കച്ചവടസ്ഥാപനങ്ങൾ പ്രത്യേക ഇളവുകളും ഒാഫറുകളും ഏർപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദിലാണ്​ പ്രധാന പരിപാടികൾ അരങ്ങേറിയത്​. വ്യാഴാഴ്​ച വൈകീട്ട്​ നടന്ന വ്യോമാഭ്യാസപ്രകടനങ്ങളും കരസേനയുടെയും നാഷനൽ ഗാർഡി​െൻറയും പ​​രേഡുകളും ദേശീയദിനാഘോഷങ്ങൾക്ക്​ പൊലിമയേകി. വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള സൈനിക വിമാനങ്ങളും ഹെലികോപ്​റ്ററുകളും മാനത്ത്​ വർണവിസ്​മയം തീർത്തത്​ സ്വദേശികളിലും വിദേശികളിലും ആവേശവും കൗതുകവുമുളവാക്കി. പരിപാടികൾ സൗദി ടെലിവിഷൻ തത്സമയം ജനങ്ങളിലെത്തിച്ചു.



പ്രമുഖ ഗായകരുടെ പങ്കാളിത്തത്തോടെയുള്ള സംഗീത കച്ചേരികൾ, നാടകങ്ങൾ, പൈതൃക പരിപാടികൾ, ചിത്രപ്രദർശനങ്ങൾ, പെയിൻറിങ്​, സൈക്കിൾ സവാരി, മരം നടൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. രാജ്യത്തെ പ്രധാന 14​ നഗരങ്ങളിൽ വെടിക്കെട്ടും ഒരുക്കിയിരുന്നു. പൊതു അവധിയായതിനാൽ സ്​ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ്​ വെടിക്കെട്ട് ​ കാണാനെത്തിയത്​. പ്രധാന ​മ്യൂസിയങ്ങളും പൊതുജനങ്ങൾക്കായി തുറന്നിട്ടിരുന്നു.

• പ്രധാന വേദിയായി ദറഇയ ചരിത്രമേഖല

റിയാദ്​: ദേശീയദിനാഘോഷത്തി​െൻറ പ്രധാനവേദിയായി റിയാദിലെ ചരിത്ര മേഖലയായ ദറഇയ. വർണശബളമായ വിവിധ പരി​പാടികൾക്കാണ്​ രാജ്യത്തി​െൻറ ചരിത്രം ഉറങ്ങിക്കിടക്കുന്ന സംരക്ഷിത പൗരാണിക നഗരമായ ദറഇയ സാക്ഷ്യംവഹിച്ചത്​.

ആഭ്യന്തര മന്ത്രാലയം, സൗദി കാമൽ ക്ലബ്​, സൗദി നാവികസേന എന്നിവയുമായി സഹകരിച്ച്​ ദറഇയ ഗേറ്റ്​ വികസന അതോറിറ്റിയാണ്​ പരിപാടി സംഘടിപ്പിച്ചത്​​.

ദേശീയ മോ​േട്ടാർ സൈക്കിൾ ഫെഡറേഷ​െൻറ ഘോഷയാത്ര​, ഒട്ടകയോട്ടം, കുതിരയോട്ടം, സൽവ കൊട്ടാരത്തി​െൻറ ചുവരുകളിൽ രാജ്യത്തിനുവേണ്ട ജീവൻ അർപ്പിച്ച ആഭ്യന്തര മന്ത്രാലയത്തി​ലെ സുരക്ഷഭടന്മാരുടെ ചിത്രപ്രദർശനം, നാടൻ കലാപ്രകടനങ്ങൾ, വെടിക്കെട്ട്​ എന്നിവ പരിപാടികളിലുൾപ്പെടും. നിരവധി പേരാണ്​ പരിപാടികൾ കാണാനെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national day
News Summary - National Day is celebrated by greening the soil and the sky
Next Story