ദേശീയദിനാഘോഷം; സുരക്ഷാ സേനാ വിഭാഗങ്ങളുടെ പ്രകടനം ആകർഷകമായി
text_fieldsസുരക്ഷാ സേനാ വിഭാഗങ്ങളുടെ പ്രകടനം.
അബഹ: 95-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അസീർ മേഖലയിലെ സൈനിക, സുരക്ഷാ സേനാ വിഭാഗങ്ങൾ അതിമനോഹരമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അണിനിരന്നുള്ള കാൽനട മാർച്ച്, അത്യാധുനിക സൈനിക വാഹനങ്ങൾ അണിനിരന്ന പ്രകടനങ്ങൾ തുടങ്ങിയവ പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. സുരക്ഷാ വിഭാഗങ്ങൾ ചേർന്ന് സൗദി അറേബ്യയുടെ ഭൂപടം രൂപപ്പെടുത്തിയപ്പോൾ കാണികൾ ആവേശഭരിതരായി.
രാജ്യത്തോടുള്ള സ്നേഹവും ഐക്യവും ത്യാഗവും വിളിച്ചോതുന്നതായിരുന്നു ഈ ദൃശ്യം. സൈനിക, സുരക്ഷാ സേനകളുടെ രാജ്യത്തോടുള്ള കൂറും അർപ്പണബോധവും എത്ര വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു പരേഡ്. പ്രൊഫഷണലിസത്തോടും അഭിമാനത്തോടും കൂടി രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ തങ്ങൾ എത്രമാത്രം സജ്ജരാണെന്ന് പ്രകടനങ്ങളിലൂടെ സൈനിക ഉദ്യോഗസ്ഥർ തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

