റിയാദിൽ 112 സ്ഥലങ്ങളിൽ ദേശീയ ദിനാഘോഷം
text_fieldsദേശീയദിനാഘോഷത്തിന്റെ ഭാഗമായി പച്ച പ്രകാശം കൊണ്ട് അലങ്കരിച്ച തെരുവ്
റിയാദ്: 95-ാമത് സൗദി ദേശീയ ദിനഘോഷം റിയാദ് മേഖലയിൽ മുനിസിപ്പാലിറ്റിയുടെ 112 പൊതു പാർക്കുകളിൽ നടക്കും. ആഘോഷ പരിപാടികൾ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി 11 വരെ നീണ്ടുനിൽക്കും. പ്രേക്ഷകരെ ആകർഷിക്കുന്ന വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, നാടക പ്രകടനങ്ങൾ, നാടോടി, പൈതൃക കലകൾ, സംവേദനാത്മക മത്സരങ്ങൾ ആഘോഷ സ്ഥലങ്ങളിലും കുട്ടികൾക്കായി ഒരുക്കിയ സ്ഥലങ്ങളിലും റോവിംഗ് ഷോകൾ, കരകൗശല വസ്തുക്കൾ, നജ്ദി വാതിൽ പെയിന്റിങ്, ആഭരണ നിർമ്മാണം തുടങ്ങി വിവിധ വർക് ഷോപ്പുകൾ എന്നിവ നടക്കും. കൂടാതെ ഫെയ്‌സ് പെയിന്റിങ്, ബലൂൺ ലോഞ്ചുകൾ തുടങ്ങിയ വിനോദ പരിപാടികൾ, ഫോട്ടോ ബൂത്തുകൾ, ഊദ്, വയലിൻ എന്നിവ ഉൾക്കൊള്ളുന്ന ദേശീയ സംഗീത പ്രകടനങ്ങൾ എന്നിവയും ഉണ്ടാകും. വൈവിധ്യമാർന്ന നാടോടി പ്രദർശനങ്ങൾ, കവിത, സംഗീത സായാഹ്നങ്ങൾ, ഉത്സവ അന്തരീക്ഷത്തിന് ദേശീയ സ്പർശം നൽകുന്ന പരമ്പരാഗത ഭക്ഷണ, ഷോപ്പിങ് ഏരിയകൾ എന്നിവയും ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. മേഖലയിലെ വിവിധ ഗവർണറേറ്റുകളിലും അനുബന്ധ കേന്ദ്രങ്ങളിലുമായി 47 സ്ഥലങ്ങളിലും മൂന്ന് ദിവസങ്ങളിലായി 205 ലധികം വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. താമസക്കാരുടെയും സന്ദർശകരുടെയും വ്യാപകമായ പങ്കാളിത്തത്തോടെയാണിത്. സന്ദർശകർക്ക് സമഗ്രമായ ഒരു അനുഭവം നൽകുന്നതായിരിക്കും പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

