Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ദിനാ​േഘാഷം: യാംബുവിൽ ജലോത്സവവും

text_fields
bookmark_border
ദേശീയ ദിനാ​േഘാഷം: യാംബുവിൽ ജലോത്സവവും
cancel

യാംബു: ദേശീയ ദിനാ​േഘാഷ ഭാഗമായി യാംബുവിലെ ശറം ബീച്ചിൽ നടന്ന ജലോത്സവം സന്ദർശകർക്ക് വേറിട്ട അനുഭവമായി. 58 ബോട്ടുകളും 30 സമുദ്ര ടാങ്കുകളും പങ്കെടുത്ത ജലഘോഷയാത്ര 45 മിനിറ്റോളം നീണ്ടുനിന്നു. പരിപാടി കാണാൻ ധാരാളം പേർ കുടുംബത്തോടൊപ്പം എത്തിയിരുന്നു. സൗദി പതാകകളും പച്ച ബലൂണുകളും തോരണങ്ങളും സൗദി ഭരണാധികാരികളുടെ ചിത്രങ്ങളും അണിയിച്ചൊരുക്കി സംഘടിപ്പിച്ച ജലഘോഷയാത്ര വർണാഭമായ ഉത്സവച്ഛായ പകർന്നു.

'ഇത് നമ്മുടെ വീടാണ്'എന്ന തലവാചകത്തിൽ ബഹുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ റാലിയിൽ ഫിഷറീസ്, കോസ്​റ്റ്​ ഗാർഡ്, നാവികസേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കടൽകായിക താരങ്ങൾ തുടങ്ങി നൂറു കണക്കിനാളുകൾ പങ്കെടുത്തു. യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി പരിപാടി ഉദ്‌ഘാടനം ചെയ്​തു. യാംബു ഡെപ്യൂട്ടി ഗവർണർ, വിവിധ വകുപ്പ് മേധാവികൾ, മറ്റു പ്രമുഖ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Day Celebration: Water Festival in Yambu
Next Story