ദേശീയദിനാഘോഷം; ജിദ്ദയിൽ അമ്പരപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ റോഷൻ വാട്ടർഫ്രണ്ടിൽ റോയൽ സൗദി എയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അമ്പരപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം അരങ്ങേറി. എഫ്-15, ടൈഫൂൺ, ടൊർണാഡോ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന വ്യോമാഭ്യാസ പ്രകടനം കാണികൾക്ക് ആവേശക്കാഴ്ചയായി. സൗദി സൈന്യത്തിന്റെ അഭിമാനം വിളിച്ചോതുന്ന രൂപങ്ങൾ ആകാശത്ത് സൃഷ്ടിച്ച് പൈലറ്റുമാർ കാണികളുടെ കൈയ്യടി നേടി.
ദേശീയ സൈനിക വികസനത്തിന്റെയും വ്യോമ പ്രതിരോധ ശേഷിയുടെയും തിളക്കമാർന്ന നേട്ടങ്ങൾ വിളിച്ചോതുന്ന ഈ പ്രകടനം കാണുന്നതിനായി ആയിരക്കണക്കിന് സന്ദർശകരും താമസക്കാരും റോഷൻ വാട്ടർഫ്രണ്ടിൽ തടിച്ചുകൂടി. സൗദി പൈലറ്റുമാരുടെ വൈദഗ്ധ്യവും കൃത്യതയും വ്യക്തമാക്കുന്ന ഈ പ്രകടനങ്ങളോട് കാണികൾ ആവേശപൂർവ്വം പ്രതികരിച്ചു. രാജ്യത്തിന്റെ സൈനിക ശക്തിയുടെ പ്രദർശനം കൂടിയായ ഈ വ്യോമാഭ്യാസം ദേശീയ ദിനാഘോഷങ്ങളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

