ദേശീയ ദിനാഘോഷം; വെടിക്കെട്ടിൽ തിളങ്ങി സൗദിയുടെ ആകാശം
text_fieldsറിയാദ്: 95-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് സൗദിയുടെ ആകാശത്തെ വർണപകിട്ടാർന്ന നിറങ്ങളാൽ പ്രകാശപൂരിതമാക്കി. പൗരന്മാരെയും താമസക്കാരെയും ഇത് ഒരുപോലെ ആകർഷിച്ചു. അഭിമാനത്തിന്റെയും ആദരവിന്റെയും ആത്മാവ് ഉൾക്കൊള്ളുന്ന സൗദി പതാകയുടെ നിറങ്ങൾ ആകാശത്തെ അലങ്കരിച്ചു. പ്രധാന നഗരങ്ങളിലെ പ്രധാന ലാൻഡ്‌മാർക്കുകളിലും സ്‌ക്വയറുകളിലും വെടിക്കെട്ട് പ്രദർശനങ്ങൾ നടന്നു.
ഇത് ആളുകളിൽ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന വ്യതിരിക്തമായ വർണ്ണ കാഴ്ച സൃഷ്ടിച്ചു. കോർണിഷ്, പൊതു സ്‌ക്വയറുകൾ, വെടിക്കെട്ടിനായി നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെടിക്കെട്ട് വീക്ഷിക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപ്പിലാക്കിയ വെടിക്കെട്ടുകളുടെ രൂപകൽപ്പനയിലും വിക്ഷേപണത്തിലുമുള്ള കലാസൃഷ്ടികൾ കാണികളെ ആകർഷിച്ചു. കൃത്യമായ സമയക്രമീകരണവും പ്രദർശനങ്ങൾക്കൊപ്പമുള്ള ദേശീയഗാനങ്ങളുടെ യോജിപ്പും കൂടുതൽ ആവേശവും സന്തോഷവും വർധിപ്പിച്ചു.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിനോദ അതോറിറ്റിയും മറ്റ് സംഘാടക സ്ഥാപനങ്ങളും തയ്യാറാക്കുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പരിപാടികൾ. ഇത് സന്ദർശകർക്കും പൗരന്മാർക്കും അസാധാരണമായ അനുഭവം പ്രദാനം ചെയ്തു. രാഷ്ട്രത്തോടും അതിന്റെ നേതൃത്വത്തോടും വിശ്വസ്തതയും സമർപ്പണവും വളർത്തുന്ന പരിപാടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

