അൽയാസ്മിൻ സ്കൂളിൽ ദേശീയ ദിനാഘോഷം
text_fieldsറിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഖുർആൻ പാരായണത്തോടെയാണ് അസംബ്ലി ആരംഭിച്ചത്. കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സുബി ഷാഹിർ, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത്ത് അൻജും ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർസ് അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, മുദീറ ഹദിയ, ബത്തൂൽ, ഫാത്തിമ എന്നിവർ പങ്കെടുത്തു.
അബ്ദുൽ ഇലാഹ് അൽ മൊയ്ന മധുരവിതരണം നടത്തി. കുട്ടികളും അധ്യാപകരും സൗദി പരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന നിറങ്ങളോടുകൂടിയ വസ്ത്രങ്ങളാണ് അണിഞ്ഞത്. മനോഹരമായ അറബിക് ഡാൻസ്, സംഗീതം, ലൈവ് ക്വിസ് മത്സരം തുടങ്ങിയവ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സൗദി ദേശീയ ഗാനവും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

