ദേശീയദിനം ആഘോഷിച്ചു
text_fieldsമാസ് ജിദ്ദ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം സാലിഹ് മലൈബാരി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 91ാമത് ദേശീയദിനം മാസ് ജിദ്ദയുടെ ബാനറിൽ വിവിധ പരിപാടികളേടെ ആഘോഷിച്ചു. കേക്ക് മുറിച്ച് സാലിഹ് മലൈബാരി ഉദ്ഘാടനം ചെയ്തു. ഇമാദ് അഹ്മദ്, അബൂ തുർക്കി, അബൂ സിദ്ദിഖ്സ, പുറമെ ഷിബു തിരുവനന്തപുരം, അബ്്ദുൽ മജീദ് നഹ, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, സുൽഫീക്കർ ഒതായി, യൂസഫ് കോട്ട, ഗഫൂർ ചാലിൽ, എൻജിനീയർ ജുനൈസ് ബാബു, മുജീബ് റീഗൽ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ച പരിപാടിക്ക്, നൂഹ് ബീമാപള്ളി, ഹാരിസ് ബാസ്കിന്‍ റോബിൻ, നവാസ് ബീമാപള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദയിലെ ഗായകരായ നൂഹ് ബീമാപള്ളി, ആഷാ ഷിജു, ബഷീർ താമരശ്ശേരി, ഫർസാന യാസർ, ശറഫു പത്തനംതിട്ട, റഹീം കാക്കൂർ, ഓമനക്കുട്ടൻ, ഫാത്തിമ ഷദീത, റഫീഖ് മുബാറക് എടവണ്ണപ്പാറ, ഫെമീന ബാപ്പുട്ടി മൻസൂർ നിലമ്പൂർ, അമൽ റോഷ്ന നച്ചൂസ് ജുനൈസ് തുടങ്ങിയവർ ഗാനങ്ങൾ പാടി, കുട്ടികളുടെ പരിപാടിക്ക് മാറ്റുകൂട്ടി.

