നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ നാസറിന് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsഐ.സി.എഫ് ഇടപെടലിൽ നാട്ടിലേക്ക് പോകുന്ന നാസറിന് സൈനുദ്ദീൻ അമാനി ടിക്കറ്റും യാത്രാരേഖകളും കൈമാറുന്നു
അബഹ: കഴിഞ്ഞ കോവിഡ് കാലത്ത് എക്സിറ്റടിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന കരുനാഗപ്പള്ളി സ്വദേശി നാസറിന് സാമൂഹിക പ്രവർത്തകർ തുണയായി. ഐ.സി.എഫ് അബഹ സെൻട്രൽ പ്രസിഡന്റ് സൈനുദ്ദീൻ അമാനിയുടെ ഇടപെടലിലൂടെ നാടണഞ്ഞു. രണ്ടര വർഷം മുമ്പ് കോവിഡ് കാലത്ത് സ്പോൺസർ എക്സിറ്റ് വിസ നൽകിയിരുന്നെങ്കിലും നിശ്ചിതസമയത്ത് നാട്ടിലേക്ക് പോകാൻ കഴിയാതിരുന്നതിനാൽ നാസർ നിയമപ്രശ്നത്തിലായി.
ഈ വിഷയം ഐ.സി.എഫ് സൗത്ത് പ്രൊവിൻസ് വെൽഫെയർ വകുപ്പ് അംഗവും സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ സൈനുദ്ദീൻ അമാനിയോട് അവതരിപ്പിച്ചപ്പോൾ സെൻട്രൽ വെൽഫെയർ കൺവീനർ റശീദ് തങ്കശ്ശേരിയും സമിതി അംഗം സലീം മൂത്തേടവും കമ്മിറ്റിയിൽനിന്നും ഉദാരമതികളിൽനിന്നും യാത്രക്കാവശ്യമായ പണം സ്വരൂപിക്കാൻ മുന്നോട്ടു വന്നു.
രേഖകളൊക്കെ ശരിയാക്കി നാസർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ചു. സെൻട്രൽ ഓഫിസിൽ നൽകിയ യാത്രയയപ്പിൽ സൈനുദ്ദീൻ അമാനി ടിക്കറ്റും യാത്രാരേഖകളും കൈമാറി. അബ്ദുല്ല ദാരിമി, അബ്ദുറഹ്മാൻ പുത്തൂർ, റശീദ് തങ്കശ്ശേരി, സലീം മൂത്തേടം, ലിയാഖത്തലി, നാസർ മർഹബ സ്റ്റോർ, നവാസ്, അബ്ദുറഹ്മാൻ നീറാട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

