നാസർ ഫൈസി കൂടത്തായിക്ക് കെ.എം.സി.സി തബൂക്ക് കമ്മിറ്റി സ്വീകരണം നൽകി
text_fieldsനാസർ ഫൈസി കൂടത്തായിക്ക് കെ.എം.സി.സി തബൂക്ക് കമ്മിറ്റിയും തബൂക്ക് എസ്.ഐ.സിയും എച്ച്.ഐ.എം മദ്റസ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകിയപ്പോൾ
തബൂക്ക്: ജംഇയ്യതുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്ക് കെ.എം.സി.സി തബൂക്ക് കമ്മിറ്റിയും തബൂക്ക് എസ്.ഐ.സിയും എച്ച്.ഐ.എം മദ്റസ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി. ‘ആംദീദ് -2023’ എന്ന് പേരിൽ ഫുൻദൂഖ് സഹാബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമദ് ആഞ്ഞിലങ്ങാടി ഉദ്ഘാടനം ചെയ്തു.
ശിഹാബുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ നാസർ ഫൈസി കൂടത്തായി, വർത്തമാന കാലഘട്ടത്തിൽ വിശ്വാസം മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകത ട്രാൻസ്ജെൻഡർ വിവാദം മുൻനിർത്തി വിശദീകരിച്ചു. കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി കഴിഞ്ഞ പത്തുവർഷക്കാലമായി തബൂക്കിൽ നിയന്ത്രിക്കുന്ന ഖാദർ ഇരിട്ടിയെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ വർഷം എച്ച്.ഐ.എം മദ്റസയിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരയിനങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും നാസർ ഫൈസി കൂടത്തായി നിർവഹിച്ചു.
ഖാദർ ഇരിട്ടി, ഷമീർ ഫൈസി, അയ്യൂബ് ഖാസിമി തുടങ്ങിയവർ സംസാരിച്ചു, സക്കീർ മണ്ണാർമല, ഗഫൂർ പുതുപൊന്നാനി, വീരാൻകുട്ടി കുമ്മിണിപ്പറമ്പ്, ബഷീർ പ്രസ്, ബഷീർ വാഴക്കാട്, ടി.ബി.ആർ. നിസാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫസൽ എടപ്പറ്റ സ്വാഗതവും സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

