നസീഫ് മുഹമ്മദ് മാറഞ്ചേരിക്ക് യാംബു തനിമ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നസീഫ് മുഹമ്മദ് മാറഞ്ചേരിക്കും കുടുംബത്തിനും യാംബു തനിമ നൽകിയ യാത്രയയപ്പ്
യാംബു: 14 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം മാറഞ്ചേരി സ്വദേശി നസീഫ് മുഹമ്മദിനും കുടുംബത്തിനും തനിമ യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 2007ൽ പ്രവാസം ആരംഭിച്ച നസീഫ് യാംബു റോയൽ കമീഷനിലെ സാംറഫ്, യാൻസാബ്, ക്രിസ്റ്റൽ കമ്പനികളിൽ ജോലി ചെയ്തിരുന്നു. റോയൽ കമീഷെൻറ കൺസൽട്ടൻറ് സ്ഥാപനങ്ങളിൽ എട്ടു വർഷത്തോളം ജോലി അനുഷ്ഠിച്ച ശേഷമാണ് താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.
യൂത്ത് ഇന്ത്യ യാംബു ചാപ്റ്റർ സെക്രട്ടറി, തനിമ യൂനിറ്റ് പ്രസിഡൻറ്, 'തനിമ സഞ്ചാരി' എക്സിക്യൂട്ടിവ് അംഗം, പ്രവാസി സാംസ്കാരിക വേദി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തനിമ ഓൺലൈൻ വഴി നടത്തിയ യാത്രയയപ്പ് സംഗമം യാംബു, മദീന സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. നൗഷാദ് വി. മൂസ അധ്യക്ഷതവഹിച്ചു.
സലീം വേങ്ങര, സാബു വെള്ളാരപ്പിള്ളി, നസിറുദ്ദീൻ ഇടുക്കി, അനീസുദ്ദീൻ ചെറുകുളമ്പ്, സലാഹുദ്ദീൻ ചേന്ദമംഗലൂർ, നിയാസ് യൂസുഫ്, ഹസീദ് ഖാൻ, മുസ്തഫ കുന്നക്കാവ്, ശരീഫ് മുക്കം, സലാഹുദ്ദീൻ കരിങ്ങനാട്, വിനീത് സലീം, റഈസ് റഷീദ്, മുനീർ കോഴിക്കോട്, ഷൗക്കത്ത് എടക്കര എന്നിവർ സംസാരിച്ചു. നസീഫ് മുഹമ്മദ് മറുപടി പ്രസംഗം നടത്തി.

