Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നർഗീസ് ബീഗത്തെ ആദരിച്ചു

text_fields
bookmark_border
നർഗീസ് ബീഗത്തെ ആദരിച്ചു
cancel
camera_alt

ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് ദമ്മാം എറണാകുളം മുസ്‍ലിം വെൽഫെയർ അസോസിയേഷന്‍റെ സ്നേഹോപഹാരം സി.പി. മുഹമ്മദലി ഓടക്കാലി സമ്മാനിക്കുന്നു

Listen to this Article

ദമ്മാം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസികൾ നൽകുന്ന പിന്തുണ മഹനീയമാണെന്ന് ഹ്രസ്വ സന്ദർശനത്തിന് ദമ്മാമിലെത്തിയ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം അഭിപ്രായപ്പെട്ടു. ദമ്മാം എറണാകുളം മുസ്‍ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പ്രസിഡന്റ് സി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംഗമം മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. സിജി ഗ്ലോബൽ കോഓഡിനേറ്റർ അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് വാലത്ത്, സിറാജ് ആലുവ, സുബൈർ ചെർപ്പുളശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സാദിഖ് കാദർ കുട്ടമശ്ശേരി സ്വാഗതവും അസീസ് ഇടപ്പള്ളി നന്ദിയും പറഞ്ഞു. ഇസ നഫീസ ഖിറാഅത്ത് നടത്തി. ഹനീഫ് കൊച്ചിൻ, ഹഫീസ് ഹംസ, ഹബീബ് അമ്പാടൻ, ഫൈസൽ പൂക്കാട്ടുപടി, സത്താർ ചാലക്കൽ, സി.പി. ഷമീർ, ഷമീർ സൈദു, സുധീർ ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nargis Begum was honored
Next Story