Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീരം ഒരുവശം തളർന്ന​ നാരായണൻ നാടണഞ്ഞു

text_fields
bookmark_border
ശരീരം ഒരുവശം തളർന്ന​ നാരായണൻ നാടണഞ്ഞു
cancel
camera_alt

നാട്ടിലേക്ക് യാത്രയായ നാരായണൻ കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർക്കൊപ്പം

റിയാദ്: ശരീരം ഒരുവശം തളർന്ന്​ റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. മലപ്പുറം പൊന്നാനി പുഴമ്പ്രം സ്വദേശി ഉണ്ണിക്കോത്ത് വീട്ടിൽ നാരായണന്​ റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തി​െൻറ ഇടപെടലാണ്​ തുണയായത്​.

28 വർഷമായി റിയാദിലെ നസീമിൽ പെയിൻറിങ്​ ജോലി ചെയ്തുവരുകയായിരുന്ന നാരായണൻ താമസസ്ഥലത്ത് രക്തം ഛർദിച്ച് അബോധാവസ്ഥയിലാവുകയും സുഹൃത്തുക്കൾ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചക്ക് ശേഷം സ്വബോധം തിരിച്ചുകിട്ടിയെങ്കിലും ഒരുവശം തളർന്നുപോയിരുന്നു.

തുടർന്ന് ഫിസിയോതെറപ്പിയിലൂടെ നില അൽപം മെച്ചപ്പെടുകയും എഴുന്നേറ്റ്​ ഇരിക്കാവുന്ന അവസ്ഥയിലെത്തുകയും ചെയ്​തതിന്​ ശേഷം ആശുപത്രി അധികൃതർ ഡിസ്ചാർജ്​ ചെയ്​തു. തുടർ ശുശ്രൂഷക്ക് താമസസ്ഥലത്ത് സൗകര്യമില്ലാത്തതുമൂലം കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാരായണനെ നാട്ടിലെത്തിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story