‘നന്മോത്സവം’ അരങ്ങേറി; അർബുദ രോഗികളായ അമ്മമാർക്കായി പുതിയ പദ്ധതി
text_fieldsറിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘നന്മോത്സവം-2026’ പരിപാടിയിൽനിന്ന്
റിയാദ്: റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘നന്മോത്സവം-2026’ സമാപിച്ചു. ഒരാഴ്ച നീണ്ട പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്, അർബുദ ബാധിതരായ അമ്മമാരെ സഹായിക്കാനായി ‘അമ്മക്കൊരു നന്മത്തണൽ’ എന്ന നവീനപദ്ധതിക്കും സംഘടന തുടക്കം കുറിച്ചു. റിയാദ് ഷോല മാൾ അൽ വഫ അട്രിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ.ആർ. ജയചന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
നന്മ ബിസിനസ് ഐക്കൺ അവാർഡ് മുനീർ കണ്ണങ്കരക്കും ഹ്യുമാനിറ്റേറിയൻ അവാർഡ് റഹ്മത്ത് അഷ്റഫിനും സമ്മാനിച്ചു. ഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സിന്റെ സൗദിയിലെ ഹോണററി ട്രേഡ് കമീഷണറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി ഹാരീസ് ഹനീഫ ഹാരീസ് ഹനീഫ, ഭക്ഷ്യധാന്യ കിറ്റ് വിതരണ നേതൃത്വം നൽകിയ മഹബൂബ് കരുനാഗപ്പള്ളി, റിയാദ് മാരത്തൺ പ്രതിഭ കബീർ കരുനാഗപ്പള്ളി, ഡോ. അബ്ദുൽ മജീദ് (അമീർ സുൽത്താൻ കാർഡിയാക് സെൻറർ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അസ്ന നിസ്സാം, അഷ്ഫിയ അൻവർ, അസിൻ വെള്ളില എന്നിവർ കലാവിരുന്നൊരുക്കി. ചിത്രകാരൻ സാബു ഫസൽ വരച്ച രേഖാചിത്രം മുഖ്യാതിഥിക്ക് സമ്മാനിച്ചു. ഹിബാ അബ്ദുൽ സലാം അവതാരകയായിരുന്നു.
നന്മ പ്രസിഡൻറ് നൗഫൽ കോടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അനസ് ലത്തീഫ് നന്ദിയും പറഞ്ഞു. റിയാദ് അമീർ സുൽത്താൻ ആശുപത്രിയിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഷാജഹാൻ മൈനാഗപ്പള്ളി, ഷമീർ തേവലക്കര, ജാനിസ്, നവാസ് ലത്തീഫ് അതിഥികൾക്ക് ഉപഹാരം നൽകി.
അഖിനാസ് എം കരുനാഗപ്പള്ളി (ജന.സെക്ര.), റിയാസ് വഹാബ് (ട്രഷ.), ഷുക്കൂർ മണപ്പള്ളി (ഹ്യുമാനിറ്റി കൺ.) സത്താർ മുല്ലശ്ശേരി, മുനീർ മണപ്പളളി, സജീവ് ചിറ്റുമൂല, ഷമീം ഹാരിസ്, അഷ്റഫ് മുണ്ടയിൽ, ഷിഹാബ് കുഴിയിൽ, ഷെഹൻഷ റഷീദ്, ഷമീർ കുനിയത്ത്, അനസ് സലീം, സുൽഫിക്കർ, റിയാസ് സുബൈർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

