നന്മ സംസ്കാരികവേദി വാർഷികം ആഘോഷിച്ചു
text_fieldsനന്മ വാർഷിക യോഗത്തിൽ ഷാജി മതിലകം മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ദമ്മാം: നന്മ സാംസ്കാരികവേദി ഒന്നാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. സോഫിയ ഷാജഹാന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഷാജി മതിലകം മുഖ്യാതിഥിയായിരുന്നു. നന്മ പ്രസിഡൻറ് ഹെൻറി വില്‍സണ്‍ അധ്യക്ഷത വഹിച്ചു. അബ്ഖൈഖില്‍ ആരോഗ്യ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.
ഈ വര്‍ഷത്തെ നന്മ മെംബര്‍ഷിപ് ചില്ലീസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈതലവി കറുത്തേടത്ത് സ്വീകരിച്ചു. നന്മ രക്ഷാധികാരിയും ഇന്ത്യൻ എംബസി വളൻറിയറുമായ മാത്തുക്കുട്ടി പള്ളിപ്പാട്, രക്ഷാധികാരികളായ അഷ്റഫ് കണ്ടത്തിൽ, ആൻറണി യേശുദാസ് എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം റജീബ് ആന്‍ഡ് ടീം കരസ്ഥമാക്കി.
ഹാഇല്‍ സൂപ്പര്‍മാര്‍ക്കറ്റ് ടീമും സൈമണ്‍ ക്യാമ്പും രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. മൂന്നാംസ്ഥാനം സുജിത്ത് ആന്‍ഡ് ടീമും കരസ്ഥമാക്കി. അല്‍അഹ്സ ശിഫ മെഡിക്കല്‍ ടീമിെൻറ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ അബ്ഖൈഖിലെ മുന്നൂറോളം ആളുകള്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ അബ്ഖൈഖിലെയും ജുബൈലിലെയും ഗായകര്‍ ഒരുക്കിയ സംഗീതനിശയും നൃത്തങ്ങളും അരങ്ങേറി. ദമ്മാം കെപ്ട ഒരുക്കിയ നാടന്‍ പാട്ടുകളും ദൃശ്യാവിഷ്കാരവും ആഘോഷ പരിപാടിയെ മാറ്റുകൂട്ടി. ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദിഖ് പൊന്നാനി സ്വാഗതവും ട്രഷറര്‍ ബിനു റാഫേല്‍ നന്ദിയും പറഞ്ഞു.

