നന്മ കരുനാഗപ്പള്ളി സുഹൃദ് സംഗമവും അത്താഴവിരുന്നും
text_fieldsറിയാദിൽ നന്മ കരുനാഗപ്പള്ളി സുഹൃദ് സംഗമം ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നന്മ കരുനാഗപ്പള്ളി റിയാദിൽ സുഹൃദ് സംഗമവും അത്താഴവിരുന്നും സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സൗദി വിദ്യാഭ്യാസ വകുപ്പിൽ സീനിയർ കൺസൽട്ടന്റായ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംഗമത്തോടനുബന്ധിച്ച് ലോകകേരള സഭാംഗവും മോട്ടിവേഷനൽ സ്പീക്കറുമായ ഇബ്രാഹിം സുബ്ഹാൻ പ്രവാസികളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ബോധവത്കരണം നടത്തി. നന്മയുടെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ നാലാം വർഷത്തേക്കുള്ള ഫണ്ട് അസ്ലം പാലത്തിൽനിന്നും ഷെഫീക്ക് മുസ്ലിയാർ, ഷെഫീഖ് തഴവ, ഷെമീർ കിണറുവിള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നന്മയുടെ പ്രവർത്തനം സൗദിയിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം മെംബർഷിപ് സെൽ കോഓഡിനേറ്റർ അഖിനാസ് എം. കരുനാഗപ്പള്ളി നടത്തി.
നന്മ കെ.എസ്.എയുടെ പുതിയ ലോഗോ അൻസാരി വടക്കുംതല, അബ്ദുൽസലീം അർത്തിയിൽ, അബ്ദുൽ ബഷീർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശം നൽകി.
പ്രസിഡന്റ് സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, പുഷ്പരാജ്, ഷാജി മടത്തിൽ, അയൂബ് കരൂപ്പടന്ന, നാസർ ലെയ്സ്, നൗഷാദ് കിളിമാനൂർ, സജാദ് കരുവാറ്റ, നിഷാദ് ആലംകോട്, നജീം കടക്കൽ, തങ്കച്ചൻ വയനാട്, ഷിറാസ് അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ആക്ടിങ് ട്രഷറർ നിയാസ് തഴവ നന്ദിയും പറഞ്ഞു.
നഹൽ റയ്യാന്റെ പ്രാർഥനഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജാനിസ് അവതാരകനായി. സത്താർ മുല്ലശ്ശേരി, നവാസ് ലത്തീഫ്, നൗഫൽ നൂറുദ്ദീൻ, നിയാസ് ഐ.സി.എസ്, നവാസ് ഓച്ചിറ, ഫഹദ്, സിയാദ്, ഹാരിസ്, സക്കീർ ചിറ്റുമൂല, മുജീബ്, റഫീഖ്, ജാഫർ, സമ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

