നന്മ കരുനാഗപ്പള്ളി സ്വാതന്ത്ര്യദിനം ആഘോഷം
text_fieldsനന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ 'എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ' എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ ദേശീയ പതാക ഉയർത്തി. മെമ്പർഷിപ് കോഓഡിനേറ്റർ അഖിനാസ് എം. കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന നിർവാഹക സമിതി അംഗങ്ങളായ സഞ്ജീവ് സുകുമാരൻ, സുൽഫിക്കർ കിഴക്കടത്ത് എന്നിവർ ചേർന്ന് സ്വാതന്ത്ര്യദിന കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. മലസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയാസ് തഴവ, സജീവ് ചിറ്റുമൂല, നവാസ് ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ മുനീർ മണപ്പള്ളി നന്ദി പറഞ്ഞു.

