Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ന്മ ഹ്യൂ​മാ​നി​റ്റി...

ന​ന്മ ഹ്യൂ​മാ​നി​റ്റി ഐ​ക്ക​ൺ പു​ര​സ്കാ​രം സി​ദ്ദീ​ഖ്‌ തു​വ്വൂ​രി​ന്

text_fields
bookmark_border
ന​ന്മ ഹ്യൂ​മാ​നി​റ്റി ഐ​ക്ക​ൺ പു​ര​സ്കാ​രം സി​ദ്ദീ​ഖ്‌ തു​വ്വൂ​രി​ന്
cancel
camera_alt

സി​ദ്ദീ​ഖ്‌ തു​വ്വൂ​ർ

റി​യാ​ദ്‌: ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ന​ന്മ ഹ്യൂ​മാ​നി​റ്റി ഐ​ക്ക​ൺ പു​ര​സ്കാ​ര​ത്തി​ന് പ്ര​വാ​സ ലോ​ക​ത്തെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്‌ തു​വ്വൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക്‌ ന​ൽ​കു​ന്ന പു​ര​സ്കാ​രം ക​ഴി​ഞ്ഞ ത​വ​ണ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ശ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്കാ​യി​രു​ന്നു. പ്ര​വാ​സ ലോ​ക​ത്ത്‌ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​​ന്റെ മാ​യാ​മു​ദ്ര​ക​ൾ പ​തി​പ്പി​ച്ച മ​നു​ഷ്യ സ്നേ​ഹി​യാ​ണു സി​ദ്ദീ​ഖ്‌ തു​വ്വൂ​രെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​നേ​ക വ​ർ​ഷ​ങ്ങ​ൾ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ, തു​വ്വൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ന​ന്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ജ​നു​വ​രി 12ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘ന​ന്മോ​ത്സ​വം 2024’​ വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. അ​ൽ​ജാ​ബി​ർ റോ​ഡി​ലെ സ​മ​ർ ഓഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ്. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​എം.​എ. ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​വും.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ‌വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Nanma Humanity Icon Award to Siddique Tuvvoor
Next Story