നന്മ ജി.സി.സി ദമ്മാം കമ്മിറ്റി ഇഫ്താർ വിരുന്ന്
text_fieldsനന്മ ജി.സി.സി ദമ്മാം കമ്മിറ്റി ഇഫ്താർ വിരുന്നും ആദരിക്കൽ ചടങ്ങും പരിപാടിയിൽനിന്ന്
ദമ്മാം: കണ്ണനല്ലൂർ നന്മ ചാരിറ്റബിൾ സൊസൈറ്റി ജി.സി.സി കമ്മിറ്റി ദമ്മാം ഘടകം ഇഫ്താർ വിരുന്നും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അൽ ഖോബാർ ദുനിയാവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജി.സി.സി പ്രസിഡൻറ് സലിം തെങ്ങഴികം അധ്യക്ഷത വഹിച്ചു.
കണ്ണനല്ലൂർ നന്മ പ്രസിഡൻറ് കണ്ണനല്ലൂർ സമദ് ഉദ്ഘാടനം ചെയ്തു. റിയാസ് മന്നാനി റമദാൻ സന്ദേശം നൽകി. മുഹമ്മദ് തടവിള, ശിഹാബ് ചതിരവിള, യഹിയ മുട്ടക്കാവ്, എസ്.കെ. ഷമീർ എന്നിവർ സംസാരിച്ചു.
ജി.സി.സി സെക്രട്ടറി സിയാദ് ശംസുദ്ദീൻ സ്വാഗതവും സിദ്ദീഖ് ചെറുകുളം നന്ദിയും പറഞ്ഞു. ഓയൂർ നിന്നും ആറ് വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ കണ്ടത്താനുള്ള ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന അന്വേഷണസംഘത്തിന് പിടിവള്ളിയായ നിർണായക തെളിവ് നൽകിയ കണ്ണനല്ലൂർ സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻറ് കണ്ണനല്ലൂർ സമദിനെ ചടങ്ങിൽ ആദരിച്ചു.

