നന്മ യാത്രയയപ്പും സമ്മർ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഷെഫീഖ് മുസ്ലിയാർക്ക് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ
യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മുസ്ലിയാർക്ക് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. നന്മ കൂട്ടായ്മയുടെ ഹ്യൂമാനിറ്റി കൺവീനറായി പ്രവർത്തിച്ച് വരികയായിരുന്നു.
റിയാദ് സുലൈ എക്സിറ്റ് 18ലെ ഹൈഫ ഇസ്തിറാഹയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം രക്ഷാധികാരി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഷെഫീഖിനുള്ള നന്മയുടെ ആദരം സത്താർ ഓച്ചിറ സമർപ്പിച്ചു. അഖിനാസ് എം. കരുനാഗപ്പള്ളി, ദിൽഷാദ് കൊല്ലം, സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ, മുഹമ്മദ് സുനീർ, റിയാസ് സുബൈർ, നിയാസ് തഴവ, നവാസ് ലത്തീഫ്, ഷഹിൻ ഷാ, റിയാസ് വഹാബ്, നൗഫൽ തുരുത്തിയിൽ, സുൽഫിക്കർ, സക്കീർ വവ്വാക്കാവ്, കാസിം കുഞ്ഞ്, നസീർ (ഹാജൻ) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയുംം പറഞ്ഞു. യോഗാനന്തരം നടന്ന നന്മയുടെ നിർവാഹക സമിതി യോഗം പുതിയ ഹ്യൂമാനിറ്റി കൺവീനറായി റിയാസ് സുബൈറിനെയും ജോയന്റ് കൺവീനറായി നൗഫൽ തുരുത്തിയിലിനെയും തെരഞ്ഞെടുത്തു.
നന്മ കുടുംബാംഗങ്ങൾക്ക് വേണ്ടി വിവിധ വിനോദ പരിപാടികൾ ഉൾപ്പെടുത്തി സമ്മർ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ചടങ്ങുകൾക്ക് ഷെമീർ അബ്ദുൽ റഷീദ്, മുസ്തഫ അമീൻ, സിയാദ് തേവലക്കര, ഹാരിസ് തേവലക്കര, സജാദ്, ഷംനാദ് ഷംസുദ്ദീൻ, ഷരീഫ് മൈനാഗപ്പള്ളി, ഷിനു, ഫഹദ്, അദീപ്, ഷെഫീക്ക് തഴവ തുടങ്ങിയവർ നേതൃത്വം നൽകി

