നന്മ കുടുംബ സംഗമവും യാത്രയയപ്പും
text_fieldsപ്രവാസത്തിനു വിരാമമിട്ട് മടങ്ങുന്ന സഞ്ജീവ് സുകുമാരന് റിയാദ് നന്മ കൂട്ടായ്മ നൽകിയ യാത്രയയപ്പിൽ സിദ്ദീഖ് തുവ്വൂർ ഉപഹാരം കൈമാറുന്നു
റിയാദ്: 27 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് മടങ്ങുന്ന നന്മ കരുനാഗപ്പള്ളി കൂട്ടായ്മയിലെ മുതിർന്ന അംഗം സഞ്ജീവ് സുകുമാരന് യാത്രയയപ്പും നന്മ അംഗങ്ങളുടെ കുടുംബസംഗമവും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീർ ഹുസൈൻ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ പുണ്യഭൂമിയിൽ രണ്ടു പതിറ്റാണ്ട് ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായാണു കരുതുന്നതെന്ന് സഞ്ജീവ് സുകുമാരൻ പറഞ്ഞു. മുതിർന്നവരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും രക്ഷാധികാരി അബ്ദുൽ ബഷീർ ഫത്ത്ഹുദ്ദീൻ ആമുഖവും പറഞ്ഞു.
ജീവകാരുണ്യ കൺവീനർ റിയാസ് മൗലവി, വൈസ് പ്രസിഡന്റ് ജാനിസ്, വൈസ് പ്രസിഡന്റ് യാസർ, അഖിനാസ് എം. കരുനാഗപ്പള്ളി, ഷമീർ കിണറുവിള, നിയാസ് തഴവ, ഷഫീഖ്, അനസ് ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ, ഷമീർ കുനിയത്ത്, സജീവ് ചിറ്റുമൂല, സുൽഫിക്കർ, നവാസ് ലത്തീഫ്, നൗഫൽ തുരുത്തിയിൽ, നൗഫൽ നൂറുദ്ദീൻ, റിയാസ് വഹാബ്, ഫഹദ്, ഷമീർ തേവലക്കര, ഷുക്കൂർ ക്ലാപ്പന, സഹദ്, അൻസാർ കുറ്റിപ്പുറം, അദീബ്, ഷമീർ കുറ്റിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. നഹൽ റയാൻ സ്വാഗതഗാനം ആലപിച്ചു. നന്മ ട്രഷറർ മുനീർ മണപ്പള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

