Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഞ്ചിയമ്മ സൗദിയിലെത്തുന്നു

text_fields
bookmark_border
റിയാദ് നവോദയ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായാണ് വരുന്നത്
nanjiyamma
cancel
camera_alt

നഞ്ചിയമ്മ

റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ 13ാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മ സൗദിയിലെത്തുന്നു. ഒക്ടോബർ 21നാണ് അവർ റിയാദിലെത്തുക. റിയാദ് അൽഹൈർ റോഡിലെ അൽ-ഉവൈദ ഫാമിൽ തുറന്ന വേദിയിൽ നഞ്ചിയമ്മയുടെ നാടൻ പാട്ടുകൾക്കൊപ്പം സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ തുടങ്ങിയ എം80 മൂസ ടീം അവതരിപ്പിക്കുന്ന മ്യൂസിക്സ് ആൻഡ് കോമഡി ഷോയും അരങ്ങേറും.

ആഘോഷ പരിപാടികളുടെ വിജയത്തിന് പൂക്കോയ തങ്ങൾ ചെയർമാനും കുമ്മിൾ സുധീർ കൺവീനറുമായി 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ഷാജു പത്തനാപുരം, അബ്ദുൽകലാം, അഞ്‍ജു സജിൻ (ജോയന്റ് കൺവീനർമാർ), അനിൽ മണമ്പൂർ, ഹാരിസ്, ആതിര ഗോപൻ (വൈസ് ചെയർമാന്മാർ), ബാബുജി, നിസാർ അഹമ്മദ്, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂര്, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഗോപൻ കൊല്ലം, ഫെബിൻ, അനി മുഹമ്മദ്, മിഥുൻ, അരുൺ, നൗഫൽ, സജീവൻ, ലാൽ, ഇസ്മാഈൽ കണ്ണൂർ, അഞ്‍ജു ഷാജു, അമീർ, മൃതുൻ എന്നിവർ വിവിധ സബ്കമ്മിറ്റി ഭാരവാഹികളാണ്. യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nanjiamma arrives in Saudi
Next Story