നമ്മൾ ചാവക്കാട്ടുകാർ ചാപ്റ്റർ 'നമ്മളോത്സവം 2025' സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsനമ്മൾ ചാവക്കാട്ടുകാർ റിയാദ് ചാപ്റ്റർ 'നമ്മളോത്സവം 2025': സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ സംബന്ധിച്ചവർ
റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബ്രീസ് റസ്റ്റാറന്റ് പ്രസന്റ്സ് 'നമ്മളോത്സവം 2025' പരിപാടിക്കുള്ള സംഘാടക സമിതി രൂപവത്കരിച്ചു.
ഒക്ടോബർ 31 വെളളിയാഴ്ച റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടി അരങ്ങേറുന്നത്. ലൂഹമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം യൂനസ് പടുങ്ങൽ ഉദ്ഘാടനം ചെയ്തു. ജാഫർ തങ്ങൾ അധ്യക്ഷതവഹിച്ചു. 3000 ത്തോളം വേദികൾ പിന്നിട്ട ഹാസ്യ കലാകാരൻ നസീബ് കലാഭവൻ അവതരിപ്പിക്കുന്ന മാജിക്കൽ ഫിഗർ ഷോ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉൾപ്പെടുത്തി മ്യൂസിക്കൽ നൈറ്റ്, ഡാൻസ്, ഒപ്പന എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഷാജഹാൻ മുഹമ്മദുണ്ണി കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു.സംഘാടക സമിതി: ആരിഫ് വൈശ്യംവീട്ടിൽ (ചെയർമാൻ), ഇ.കെ ഇജാസ്, ഖയ്യും അബ്ദുള്ള (വൈസ് ചെയർമാൻ), കബീർ വൈലത്തൂർ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, സിറാജുദ്ദീൻ ഓവുങ്ങൽ, പി.വി സലിം, മുഹമ്മദ് യൂനസ് , ഷാഹിദ് അറക്കൽ, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് ഷാഹിദ് (കൺവീനർമാർ), ടി.കെ അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, ഉണ്ണിമോൻ പെരുമ്പിലായി, സലിം അകലാട്, ഫായിസ് ബീരാൻ, അൻവർ ഖാലിദ്, സലിം പെരുമ്പിള്ളി, നൗഫൽ തങ്ങൾ, ശറഫുദ്ധീൻ ചാവക്കാട്, ഇ.ആർ പ്രകാശൻ, വി.എ സിദ്ദീഖ്, ഫായിസ് ഉസ്മാൻ, സാലിഹ് മുഹമ്മദ്, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, റഹ്മാൻ തിരുവത്ര, ഷഹബാസ് പാലയൂർ (ജോയി. കൺവീനർമാർ). നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ അംഗങ്ങളാകാൻ താല്പര്യമുള്ള ചാവക്കാട് താലൂക്കിൽ നിന്നുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 0506635447, 0505892691
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

