Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് മെട്രോയുടെ അഞ്ച് സ്​റ്റേഷനുകൾക്ക് പേരിടാനുള്ള അവകാശം വിൽപനക്ക്​; നിക്ഷേപകർക്ക് സുവർണാവസരം

text_fields
bookmark_border
റിയാദ് മെട്രോയുടെ അഞ്ച് സ്​റ്റേഷനുകൾക്ക് പേരിടാനുള്ള അവകാശം വിൽപനക്ക്​; നിക്ഷേപകർക്ക് സുവർണാവസരം
cancel

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിക്കുന്ന റിയാദ് മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ട നാമകരണാവകാശ വിൽപനയ്ക്ക് തുടക്കമായി. നഗരത്തിലെ പ്രധാന അഞ്ച് മെട്രോ സ്​റ്റേഷനുകളുടെ പേരിടാനുള്ള അവകാശമാണ് റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി ഇപ്പോൾ നിക്ഷേപകർക്കായി ലഭ്യമാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏഴ് പ്രധാന സ്​റ്റേഷനുകളുടെ പേരിടൽ അവകാശ വിൽപന വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. വാണിജ്യ സ്ഥാപനങ്ങൾക്കും വലിയ നിക്ഷേപകർക്കും തങ്ങളുടെ ബ്രാൻഡ് നാമങ്ങൾ ഈ സ്​റ്റേഷനുകൾക്ക് നൽകുന്നതിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

പുതിയ ഘട്ടത്തിൽ അൽ മുറൂജ്, അൽ നുസ്ഹ, അൽ റബീഅ ഡിസ്ട്രിക്റ്റ്, ജരീർ ഡിസ്ട്രിക്റ്റ്, കിംഗ് ഫഹദ് ഡിസ്ട്രിക്റ്റ് 1 എന്നീ സ്​റ്റേഷനുകൾക്ക്​ പേരിടാനുള്ള അവകാശമാണ്​ ലഭിക്കുക.

റിയാദിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകൾ വഴി പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ബ്രാൻഡുകളുടെ ദൃശ്യപരത വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകും. താൽപ്പര്യമുള്ള നിക്ഷേപകർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ലേലത്തിൽ പങ്കുചേരാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Naming rights for five Riyadh Metro stations up for sale; golden opportunity for investors
Next Story