പേര് വെട്ടിമാറ്റൽ: ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പ്രധിഷേധിച്ചു
text_fieldsജിദ്ദ: ദേശസ്നേഹമെന്ന ഒറ്റ ആയുധം കൈമുതലാക്കി സ്വന്തം ചങ്കിലെ ചെഞ്ചോര കൊണ്ട് വീരേതിഹാസം രചിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ ഉൾപ്പെടെ ബ്രിട്ടീഷുകാർക്കെതിരായ മലബാർ സമരങ്ങൾക്ക് നേതൃത്വം നൽകിയ 387 പേരുകൾ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) പ്രസിദ്ധീകരിച്ച സ്വതന്ത്ര്യ സമര നായകരുടെ നിഘണ്ടുവിെൻറ അഞ്ചാം വാള്യത്തിൽ നിന്നും വെട്ടിമാറ്റിയതിൽ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പ്രതിഷേധിച്ചു. വാഗൺ ട്രാജഡി കൂട്ടക്കൊലയിൽ ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പ്രാണൻ നൽകിയ വീര രക്തസാക്ഷികളുടെ പേരുകളും ഇതോടൊപ്പം വെട്ടിമാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘ്പരിവാറിെൻറ ഇത്തരം നീക്കങ്ങൾ അത്യന്ത്യം ഭീതിജനകവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.
മാപ്പെഴുതി കൊടുത്ത് പാരമ്പര്യമുള്ള ഭീരുക്കളുടെ ചരിത്രത്തെ വെള്ള പൂശാൻ വേണ്ടി, ധീരരുടെ സ്വാതന്ത്ര്യ സമരചരിത്രം തിരുത്താൻ ശ്രമിക്കുന്നവർ സ്വയം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. ഇത്തരം കാവിവത്കരണങ്ങൾ രാജ്യത്തിെൻറ ചരിത്ര യാഥാർഥ്യങ്ങൾ വരും തലമുറ വികൃതമായി മനസ്സിലാക്കാനും രാജ്യചരിത്രത്തിെൻറ സത്യസന്ധത ചോദ്യം ചെയ്യപ്പെടാനും കാരണമാവുമെന്നും യോഗം വിലയിരുത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രവും രാഷ്ട്രത്തിെൻറ മഹോന്നതമായ പൈതൃക ചരിത്രവും വക്രീകരിച്ച് എഴുതാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഇത്തരം ശ്രമങ്ങൾ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച സ്വാതന്ത്ര്യ സമരസേനാനികളോട് മാത്രമല്ല രാജ്യത്തോട് തന്നെ ചെയ്യുന്ന സംഘ്പരിവാർ ഭരണാധികാരികളുടെ നന്ദികേടായി മാത്രമേ ജനങ്ങൾ വിലയിരുത്തുകയുള്ളൂവെന്നും യോഗം അഭിപ്രായപ്പെട്ടു. ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൻ പുരം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദാലി മുസ്ലിയാർ, മുസ്തഫ കോഴിശ്ശീരി, വാപ്പുട്ടി വട്ടപറമ്പ്, ഇഖ്ബാൽ മേലാറ്റൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് താഴെക്കോട് സ്വാഗതവും നഈം പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

